കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്‍റെയും ക്ഷണം

കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്‍റെയും ക്ഷണം. തെലുങ്കാന വ്യവസായ മന്ത്രി കെ.റ്റി രാമറാവുവാണ് സന്ദേശം കൈമാറിയത്. കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബിനാണ് മന്ത്രി സന്ദേശം അയച്ചത്. ഇതോടെ കിറ്റെക്‌സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ആറ് സംസ്ഥാനങ്ങളാണ് എത്തിയിരിക്കുന്നത്.
തെലുങ്കാനയുടെ വാഗ്ദാനങ്ങള്‍ അടക്കം അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ജനെ മന്ത്രി ചുമതലപ്പെടുത്തിയതായും അറിയിച്ചു. 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തില്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് തെലുങ്കാനയുടെയും ക്ഷണം. കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here