Advertisement

കാസർഗോട്ട് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

July 4, 2021
1 minute Read

കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്. ഏഴു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
നാലു പേർ രക്ഷപ്പെട്ടു.

രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ നിസാര പരുക്കുകളോടെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴിമുഖത്ത് ചുഴിയിൽപ്പെട്ടാണ് വള്ളം മുങ്ങിയത് എന്നാണ് സൂചന. കോസ്റ്റൽ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചൽ ആരംഭിച്ചിട്ടുണ്ട്.

Story Highlights: Kasaragod,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top