കെ സുധാകരന്‍ ഡല്‍ഹിക്ക്; യുഡിഎഫ് കണ്‍വീനറുടെ കാര്യത്തിലും തീരുമാനമുണ്ടാകും

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. നാളെ ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ബുധനാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി പുനസംഘടന നടപടികള്‍ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി തേടാനും രാഷ്ട്രീയകാര്യ സമിതിയിലെ നിര്‍ദേശങ്ങള്‍ നേതൃത്വത്തെ ബോധ്യപ്പെടുത്താനുമാണ് അധ്യക്ഷന്റെ ഡല്‍ഹി സന്ദര്‍ശനം. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കെ സുധാകരന്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നത്.
51 അംഗ ഭാരവാഹികള്‍ കെപിസിസിയില്‍ മതിയെന്നാണ് നിലവിലെ ധാരണ. യുഡിഎഫ് കണ്‍വീനറുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനുമായി പാര്‍ട്ടി ദേശീയ നേതൃത്വം ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്‍പ് എഐസിസിയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുനസംഘടനയില്‍ കെപിസിസി തയാറാക്കിയ മാനദണ്ഡങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്ന് കെ സുധാകരന്റെ നാളത്തെ സന്ദര്‍ശനത്തില്‍ അറിയാം.
Story Highlights: k sudhakaran, congress high command
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here