‘മൃഗത്തെ പോലെ പീഡിപ്പിച്ചു’; ഒരു മാസം നടന്നത് ക്രൂരമായ നടപടികൾ : സാബു ജേക്കബ്

ഒരു വ്യവസായിയായ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. ഒരു മാസം നടന്നത് ക്രൂരമായ നടപടികളാണെന്നും സാബു ജേക്കബ് പറഞ്ഞു. തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും 99% വ്യവസായികളുടേതും സമാന അവസ്ഥയാണെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് പരിശോധന എന്നാണ് പറഞ്ഞത് എന്നാൽ ഇന്ന് പ്രതിഷേധം നടത്തിയത് ഇവിടുത്തെ തൊഴിലാളികളാണ്. ബെന്നി ബെഹനാന്റെയും പി ടി തോമസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നത് പുതിയ അറിവാണെന്നും സാബു ജേക്കബ് പറഞ്ഞു.
ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് തനിക്ക് ക്ഷണം ഉണ്ടെന്നും എവിടെ വേണമെങ്കിലും നിക്ഷേപം നടത്താൻ പോവാമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
തന്നെ വിളിച്ചെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന സാബു ജേക്കബ് തള്ളി. മന്ത്രി വിളിച്ചെങ്കിൽ താൻ തിരിച്ച് വിളിച്ചേനെയെന്നും സാബു ജേക്കബ് പറഞ്ഞു. ഉണ്ടായ പ്രശ്‌നം പരിഹരിച്ചശേഷം തുടർ പരിശോധനകൾ ചർച്ച ചെയ്യാമെന്നും സാബു വ്യക്തമാക്കി.
Story Highlights: Kitex Issue, M D Sabu M Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here