Advertisement

കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; ഉമ്മന്‍ ചാണ്ടി

July 5, 2021
0 minutes Read

കെപിസിസി പ്രസിഡന്റിനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാർ ശ്രമം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍ നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്.

തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top