സ്റ്റാന്‍ സ്വാമിയുടേത് കസ്റ്റഡി മരണമെന്ന് സിപിഐഎം

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടേത് കസ്റ്റഡി മരണമെന്ന് സിപിഐഎം. അസുഖ ബാധിതനായിട്ടും എന്‍ഐഎ നിരന്തരം ജാമ്യത്തെ എതിര്‍ത്തു. തെറ്റായ ആരോപണങ്ങളുടെ പേരിലാണ് സ്റ്റാന്‍ സ്വാമിയെ ജയിലിലടച്ചതെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം എ ബേബി പ്രതികരിച്ചു. ‘ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യുഎപിഎ പോലുള്ള ഒരു നിയമം ഇന്നത്തെരൂപത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് സിപിഐഎമ്മിന്റെ സുചിന്തിതമായ അഭിപ്രായം. കോളണിയിലെ അടിമകളുടെ മനുഷ്യാവകാശങ്ങള്‍ നിരാകരിക്കാന്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ കരിനിയമങ്ങളുടെ തുടര്‍ച്ചയാണ് ഈ നിയമവും’. എം എ ബേബി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് സ്റ്റാന്‍ സ്വാമി മരണത്തിന് കീഴടങ്ങിയത്. പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റുചെയ്തത്. കൊവിഡ് ബാധിച്ച സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില ഗുരുതരമായിരുന്നു. ഇന്ന് ബോംബെ ഹൈക്കോടതി ജാമ്യം പരിഗണിക്കവേ ആയിരുന്നു മരണം. അദ്ദേഹത്തിന് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിരുന്നു.
Deeply pained & outraged at the death of Father Stan Swamy.
— Sitaram Yechury (@SitaramYechury) July 5, 2021
A jesuit priest & social activist he tirelessly helped the marginalised.
Draconian UAPA custody, inhuman treatment since October 2020 with no charge established.
Accountability must be fixed for this murder in custody. pic.twitter.com/iQ8XrfRb9n
Story Highlights: stan swamy, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here