Advertisement

കൊവിഡ്: സംസ്ഥാനത്ത് തൊഴിൽ നഷ്ടം രൂക്ഷം; വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തിൽ വൻ വർധന

July 5, 2021
1 minute Read
unemployment kerala due covid

കൊവിഡിനു പിന്നാലെ സംസ്ഥാനത്ത് വൻ തൊഴിൽ നഷ്ടം. വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് വഴിയോരക്കച്ചവടക്കാരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചു എന്ന് കേന്ദ്ര സർക്കാരിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 1,20,000 വഴിയോരക്കച്ചവടക്കാരാണ് ഉള്ളത്. വീണ്ടും ഒരു സർവേ കൂടി നടത്താൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

മുൻപ് 24,000 വഴിയോരക്കച്ചവടക്കാരാണ് ഉണ്ടായിരുന്നത്. കൃത്യമായി എല്ലാ ദിവസവും വഴിയോരക്കച്ചവടം നടത്തുന്നവരുടെ മാത്രം കണക്കാണിത്. ഇവരെ കൂടാതെ, വാഹനങ്ങളിലും മറ്റും കച്ചവടം നടത്തുന്നവർ വേറെയുണ്ട്.

Story Highlights: unemployment in kerala due to covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top