Advertisement

ആലപ്പുഴ കോണ്‍ഗ്രസില്‍ ഇല്ലിക്കല്‍ കുഞ്ഞുമോന് എതിരെ അച്ചടക്ക നടപടി

July 6, 2021
1 minute Read

ആലപ്പുഴ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. നിയമസഭ തെരഞ്ഞെടുപ്പില്‍ കാലുവാരല്‍ ആരോപണം നേരിട്ട ഇല്ലിക്കല്‍ കുഞ്ഞുമോനെ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതൃപദവിയില്‍ നിന്ന് പുറത്താക്കി. അമ്പലപ്പുഴ മണ്ഡലത്തില്‍ എം ലിജുവിന്റെ തോല്‍വിക്കായി മുന്‍ നഗരസഭ ചെയര്‍മാന്‍ കൂടിയായ കുഞ്ഞുമോന്‍ പ്രവര്‍ത്തിച്ചുവെന്നാണ് പരാതി.

എം ലിജുവിനെതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രചാരണമടക്കം നടത്തിയതിന് പിന്നില്‍ കുഞ്ഞുമോന്‍ ആണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തോല്‍വിക്ക് പിന്നാലെ എം ലിജു കെപിസിസിക്ക് നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടും കുഞ്ഞുമോനെതിരാണ്.

ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം റീഗോ രാജുവിനെ പുതിയ നേതാവായി തിരഞ്ഞെടുത്തു. അതേസമയം രാജിവച്ച ഡിസിസി അധ്യക്ഷന്‍ എം ലിജുവിന് നടപടിക്ക് അംഗീകാരം നല്‍കാന്‍ അവകാശമില്ലെന്നാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്റെ വാദം.

Story Highlights: alappuzha, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top