ഇനി റാഷിദിന്റെ അഫ്ഗാന്‍; ടി20 നായകനായി നിയമിച്ച് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്

അഫ്ഗാനിസ്താന്‍ ടി20 ക്രിക്കറ്റ് ടീം നായകനായി ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ നിയമിതനായി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും റാഷിദ് ടീമിനെ നയിക്കും. നജീബുള്ള സദ്രാനാണ് പുതിയ വൈസ് ക്യാപ്റ്റന്‍.
ടി20 ക്രിക്കറ്റില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും പരിചിതമുഖങ്ങളിലൊരാളായ റാഷിദ് ഖാനെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മികച്ച പ്രകടനവും നേതൃശേഷിയും പരിഗണിച്ചാണ് ദേശീയ ടീമിന്റെ നായകസ്ഥാനം ഏല്‍പിച്ചതെന്ന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നായകനായി നിയമിതനായ വിവരം താരം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
I’m a great believer that a captain is as good as his team. It is Afghanistan ?? that gave me the name RASHID KHAN & it is my duty now to serve my country & my team. Thank you @ACBofficials for the trust & believing in me. It is a dream journey & my fans support will be the key.
— Rashid Khan (@rashidkhan_19) July 6, 2021
ലോകത്തെ പ്രധാന ടി20 ലീഗുകളിലെല്ലാം റാഷിദ് ഖാന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. നിലവില്‍ ലോക ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനുമാണ്. യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ ശക്തരായ ഇന്ത്യയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും അടങ്ങുന്ന ഗ്രൂപ്പ് ‘ബി’യിലാണ് അഫ്ഗാനിസ്താനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here