സോണിയ ഗാന്ധിയുടെ എന്ത് തീരുമാനവും അനുസരിക്കും; അമരീന്ദര്‍ സിങ്

പഞ്ചാബ് കോണ്‍ഗ്രസിൽ പോര് രൂക്ഷമായതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ടു. സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പറഞ്ഞു. നവ്ജ്യോത് സിങ് സിദ്ധു രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിന് പിന്നാലെയാണ് സിങ് പ്രത്യേക ഹെലികോപ്ടറില്‍ സോണിയയെ കാണാന്‍ എത്തിയത്.
സിദ്ധുവിന്റെ പദവിയെ കുറിച്ച് ചര്‍ച്ച നടന്നോ എന്ന ചോദ്യത്തിന് തനിക്കൊന്നുമറിയില്ലെന്നും പഞ്ചാബിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ ഇരുവരും തമ്മിലുള്ള പോര് മൂര്‍ഛിച്ചത്. പഞ്ചാബ് പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗസമിതിയെ കാണാന്‍ ക്യാപ്റ്റന്‍ കഴിഞ്ഞയാഴ്ചയും ഡല്‍ഹിയില്‍ എത്തിയിരുന്നു. അതിനു ശേഷമാണ് സിദ്ധു രാഹുലിനെയും പ്രിയങ്കയെയും കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here