Advertisement

ഇടപ്പള്ളി പോണേക്കരയില്‍ യുവാവിനെ സുഹൃത്തുക്കള്‍ അടിച്ച് കൊന്നു

July 6, 2021
1 minute Read

എറണാകുളം ഇടപ്പള്ളി പോണേക്കര പീലിയാട് യുവാവിനെ സുഹൃത്തുക്കള്‍ കമ്പി വടിക്ക് അടിച്ച് കൊന്നു. ഇടപ്പള്ളി നോര്‍ത്ത് സ്വദേശി സ്വദേശി കൃഷ്ണ കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ചേരാനെല്ലൂർ സ്വദേശി ബിജോയ്, ആലുവ മുപ്പത്തടം സ്വദേശികളായ , ഉബൈദ് , അൻസൽ, നെട്ടൂർ സ്വദേശി ഫൈസൽ മോൻ , ചേരാനെല്ലൂർ സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പീലിയാടുള്ള പുഴക്കരയ്ക്ക് സമീപമിരുന്ന് മദ്യപിക്കുന്നതിനിടെ കൃഷ്ണകുമാറും സൃഹൃത്തുക്കളും തമ്മില്‍ സാമ്പത്തികത്തെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട കൃഷ്ണ കുമാറിന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ സ്വദേശി ഫൈസല്‍, ചേരനെല്ലൂര്‍ സ്വദേശി ബിജോയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ബിജോയ് എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. പുഴക്കരയില്‍ നിന്ന് കരച്ചില്‍ കേട്ട പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

കൃഷ്ണ കുമാറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടി സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. അതേസമയം കേസില്‍ അറസ്റ്റിലായവരെ കൂടാതെ രണ്ട് പേര്‍ കൂടി പിടിയിലായിട്ടുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട കൃഷ്ണ കുമാര്‍ ഓട്ടോ റിക്ഷാ ഡ്രൈവറാണ്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊച്ചി ഡി സി പി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights: crime, ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top