Advertisement

ഐപിഎൽ രണ്ടാം പാദത്തിനു തലവേദനയായി ദുബായ് എക്സ്പോ

July 7, 2021
1 minute Read
ipl clashes dubai expo

ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദത്തിനു തലവേദനയായി ദുബായ് എക്സ്പോ. ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന എക്സ്പോയിൽ പങ്കെടുത്താനെത്തുന്ന ആളുകൾ ഹോട്ടലുകളിൽ മുറിയെടുത്താൽ താരങ്ങളെ ബയോ ബബിളിൽ ആക്കാനുള്ള ഹോട്ടലുകൾ ലഭിക്കുക ഏറെ ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ ഹോട്ടലുകൾ ബുക്ക് ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ഫ്രാഞ്ചൈസികൾ ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ച് വരെ തുടരുന്ന എക്സ്പോയിൽ പങ്കെടുക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ എത്തും. സാധാരണ നിലയിൽ എക്സ്പോ നടക്കുന്ന സമയത്ത് ദുബായിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും ബുക്ക്ഡ് ആവാറാണ് പതിവ്. ഇക്കൊല്ലം അങ്ങനെ ഒരു അവസ്ഥ വന്നാൽ ബയോ ബബിൾ ഒരുക്കുക അസാധ്യമാകും. ഇതിൻ്റെ അടിസ്ഥാനത്തിലാൺ` ഫ്രാഞ്ചൈസികൾ വളരെ നേരത്തെ ഹോട്ടൽ ബുക്ക് ചെയ്യാൻ ശ്രമം നടത്തുന്നത്. കൊവിഡ് സാഹചര്യത്തിൽ യുഎഇയിലേക്ക് പോയി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് അനുവാദം നൽകിയിട്ടില്ല. വിഡിയോ കോളുകളിലൂടെയാണ് ഇപ്പോൾ അത് നടത്തുന്നത്. ഈ മാസം 15 ഓടെ യാത്രാനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും ഐപിഎൽ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights: ipl clashes with dubai expo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top