ഇംഗ്ലണ്ടിൽ നിന്നെത്തിയ താരങ്ങൾ ക്വാറന്റീനിൽ; ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം അനിശ്ചിതത്വത്തിൽ

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം അനിശ്ചിതത്വത്തിൽ. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയ താരങ്ങൾ ക്വാറൻ്റീനിൽ പ്രവേശിച്ചതോടെയാണ് പരമ്പര അനിശ്ചിതത്വത്തിലായത്. ശ്രീലങ്കക്കെതിരെ കളിച്ച ഇംഗ്ലണ്ട് ടീമിലെ ഏഴ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീലങ്ക താരങ്ങളും നാട്ടിലെത്തി ക്വാറൻ്റീനിൽ പ്രവേശിച്ചത്. നാട്ടിലെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ ആർക്കും കൊവിഡ് പോസിറ്റീവ് ആയില്ലെങ്കിലും താരങ്ങൾ ഐസൊലേഷനിൽ തുടരും. ക്വാറൻ്റീനിൽ കഴിയവെ താരങ്ങളിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ അത് പരമ്പരയെ പ്രതികൂലമായി ബാധിക്കും.
7 ദിവസത്തേക്കാണ് താരങ്ങൾ ക്വാറൻ്റീനിൽ തുടരേണ്ടത്. ആദ്യ മൂന്ന് ദിവസങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും. നാലാം ദിവസം മുതൽ ജിമ്മും സ്വിമ്മിങ് പൂളും ഉപയോഗിക്കാം. 7 ദിവസത്തെ ക്വാറൻ്റീൻ പൂർത്തിയാക്കി താരങ്ങൾ പരിശീലനത്തിനിറങ്ങും. 12ആം തീയതിയാണ് ക്വാറൻ്റീൻ കാലാവധി അവസാനിക്കുക. 13ന് ഇന്ത്യൻ പര്യടനം ആരംഭിക്കും.
പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഈ മാസം 13 മുതലാണ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്.
Story Highlights: Sri Lanka players in isolation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here