കൊവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ രഹിതരായ യുവജനങ്ങളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായ യുവജനങ്ങളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേരള തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെയാണ് ഉള്‍പ്പെടുത്തുക. യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളില്‍ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നല്‍കിയാല്‍ സംരംഭകര്‍ക്ക് തൊഴിലുറപ്പ് കൂലി സബ്സിഡിയായി നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുകയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അപ്രന്‍റീസുകളായും മറ്റും പോകുന്ന യുവാക്കള്‍ക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലി ചെയ്യുന്ന യുവജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകര്‍ കൂലി നല്‍കുന്ന രീതിയുണ്ടാവും.
നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്കും സംരംഭകര്‍ക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
കൊവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്താന്‍ അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.
യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളില്‍ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നല്‍കിയാല്‍ സംരംഭകര്‍ക്ക് തൊഴിലുറപ്പ് കൂലി സബ്സിഡിയായി നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക. അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കള്‍ക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകര്‍ കൂലി നല്‍കുന്ന രീതിയുണ്ടാവും.
നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്കും സംരംഭകര്‍ക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here