Advertisement

ട്രയൽ ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി വി ശിവൻകുട്ടി; വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി

July 8, 2021
1 minute Read

ട്രയൽ ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജിസ്യൂട്ട് ഫോര്‍ എഡ്യൂക്കേഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുപയോഗിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്ന തിരുവനന്തപുരത്തെ പിരപ്പന്‍കോട് വി.എച്ച്.എസ്.ഇ സ്കൂളിലെ രസതന്ത്ര ക്ലാസിനിടെയാണ് മന്ത്രി വിദ്യാർത്ഥികൾക്ക് മുമ്പിൽ ഓൺലൈനായെത്തിയത് . 

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി എടുത്ത ക്ലാസുകള്‍ നിരീക്ഷിച്ച ശേഷം മന്ത്രി കുട്ടികളുമായി സംവദിച്ചു. അധ്യാപകരുമായി നേരിട്ട് സംവദിക്കാനും കൂട്ടുകാരെ കാണാനും അവസരം ലഭിക്കുന്ന പ്ലാറ്റ്ഫോം ഏറെ പ്രയോജനപ്രദമാണെന്ന് കുട്ടികള്‍ മന്ത്രിയോട് പറഞ്ഞു. 

ഈ ട്രയലിന്റെ തുടര്‍ച്ചയായി കൂടുതല്‍ സ്കൂളുകളില്‍ ഓൺലൈൻ ക്‌ളാസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി മെച്ചപ്പെടുത്തലുകള്‍ വരുത്തിയശേഷം ഏറ്റവും ഫലപ്രദമായ സൗകര്യമായിരിക്കും കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തുകയെന്ന് മന്ത്രി ഉറപ്പുനൽകി. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top