രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രൻ ,പോസ്റ്റിന് താഴെ പ്രതിഷേധവും പരിഹാസവും

കേന്ദ്രമന്ത്രിസഭാ വികസനത്തിൽ പുതിയ മന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നൽകിയതായി ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ശോഭയുടെ അഭിനന്ദന പോസ്റ്റിന് താഴെ നിരവധി പേരാണു പ്രതിഷേധവും പരിഹാസവും കലർന്ന രീതിയിൽ പ്രതികണങ്ങളുമായെത്തുന്നത്.സംസ്ഥാനത്തെ പ്രമുഖരായ ബിജെപി നേതാക്കളെ ഒഴിവാക്കി രാജീവ് ചന്ദ്രശേഖറിന് മന്ത്രിസ്ഥാനം കൊടുത്തത് എന്തിനാണെന്നായിരുന്നു പലരുടെയും ചോദ്യം.
പുതിയ കേന്ദ്രമന്ത്രിയായി രാജീവ് ചന്ദ്രശേഖർ ചുമതല ഏറ്റെടുത്തത് ഇന്നലെയാണ്. ഇത്തരം പ്രശ്നങ്ങളിൽ പാർട്ടി പ്രവർത്തകർ സൈബർ മാധ്യമങ്ങളിൽ പോരാട്ടം നടത്തുന്നതിനിടെയാണ് പുതിയ കേന്ദ്രമന്ത്രിയായി രാജീവിനെ ബിജെപി കേന്ദ്രനേതൃത്വം കൊണ്ടുവന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here