Advertisement

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം

July 9, 2021
0 minutes Read

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങള്‍ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും, മാസ്കുകള്‍ ധരിക്കാതെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് 50 ശതമാനത്തിലധികം കേസുകളും. സിക വൈറസ് പ്രതിരോധത്തിന് കേരളത്തിന് എല്ലാ സഹായവും നല്‍കും. സാഹചര്യം നിരീക്ഷിക്കാന്‍ ആറംഗ സംഘത്തെ കേരളത്തിേലക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

അതേ സമയം ഗര്‍ഭിണികളായ സ്ത്രീകളുടെ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ടെന്നും രാജ്യത്തെ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.രാജ്യത്ത് നിലവില്‍ 66 ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top