ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന
![](https://www.twentyfournews.com/wp-content/uploads/2021/07/crime-nandakumarl.jpg?x93056)
ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന.കൊച്ചി കല്ലൂരിലെ ഓഫിസിലാണ് പരിശോധന. തിരുവനന്തപുരം സൈബർ പൊലീസാണ് നന്ദകുമാറിൻ്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്. പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് പൊലീസ് അറിയിക്കുന്നത്.
ജൂൺ അഞ്ചിന് വന്ന വാർത്തയെക്കുറിച്ചാണ് പരാതി ലഭിച്ചതെന്നും പോലീസ് പറയുന്നു. പിണറായി വിജയനെതിരെ ലാവലിൻ കേസിൽ ഇന്നലെ ഇഡി ഓഫിസിൽ ഹാജരായി ക്രൈം നന്ദകുമാർ മൊഴി നൽകുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here