പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം

രണ്ടാം നിര ടീമുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്, പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ വിജയം. മത്സരത്തില്‍ 35.2 ഓവറില്‍ 141 ഓവറില്‍ പാക്കിസ്ഥാന്‍ പുറത്തായിരുന്നു, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 21.5 ഓവറില്‍ തന്നെ വിജയം കരസ്ഥമാക്കുകയായിരുന്നു. ഏഴ് റണ്‍സ് നേടിയ ഫിലിപ് സാള്‍ട്ടിന്റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ് ലഭിച്ചത്. പിന്നീട് ക്രീസില്‍ ഡേവിഡ് മലാന്‍ (68), സാക് ക്രൗളി (58) സഖ്യം ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മലാന്റെ ഇന്നിങ്‌സ്. ക്രൗളി ഏഴ് ബൗണ്ടറികള്‍ നേടി.
47 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് പാക് നിരയില്‍ തിളങ്ങിയത്. ഇമാം ഉള്‍ ഹഖ് (0), ബാബര്‍ അസം (0), മുഹമ്മദ് റിസ്‌വാന്‍ (13), അരങ്ങേറ്റക്കാന്‍ സൗദ് ഷക്കീല്‍ (5), ഷൊയ്ബ് മക്‌സൂദ് (19), ഷദാബ് ഖാന്‍ (30), ഫഹീം അഷ്‌റഫ് (5), ഹാസന്‍ അലി (6), ഷഹീന്‍ അഫ്രീദി (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഹാരിസ് റൗഫ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ആദ്യ മത്സര വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here