ടീം ക്യാമ്പിൽ കൊവിഡ്; ഇന്ത്യ ശ്രീലങ്ക പരമ്പര നീട്ടിവെച്ചു

ഇന്ത്യ – ശ്രീലങ്ക ഏകദിന, ട്വന്റി 20 പരമ്പരകൾ നീട്ടിവെച്ചു. ലങ്കന്‍ ടീമിലെ രണ്ടു സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരങ്ങൾ നീട്ടിവെച്ചത്.
ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകന്‍ ഗ്രാന്റ് ഫ്ളവറും ഡാറ്റ അനലിസ്റ്റ് ജിടി നിരോഷനുമാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇംഗ്ലണ്ട് പരമ്പരയ്ക്കായി യൂകെയില്‍ ആയിരുന്ന സംഘത്തില്‍ ഇരുവരും ഉണ്ടായിരുന്നു. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും മൂന്ന് ദിവസത്തേക്കാണ് മത്സരങ്ങള്‍ നീട്ടിവെച്ചത്.
ജൂലൈ 13ന് ആരംഭിക്കേണ്ട പരമ്പര ജൂലൈ 17ന് ആരംഭിക്കും, ജൂലൈ 27 വരെ തുടരും. ചിലപ്പോള്‍ അതിലും വൈകിയേക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് അറിയിച്ചു.
പുതുക്കിയ തീയതി പ്രകാരം മൂന്ന് ഏകദിനമത്സരങ്ങള്‍ ജൂലൈ 17,19, 21 എന്നീ ദിവസങ്ങളിലും മൂന്ന് ടി20 മത്സരങ്ങള്‍ ജൂലൈ 24,25,27 എന്നീ ദിവസങ്ങളിലുമാകും നടക്കുക. നേരത്തെ ജൂലൈ 13നാണ് മത്സരങ്ങള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here