കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി

സ്വര്‍ണകടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് സമർപ്പിച്ച അപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതിയാണ് കസ്റ്റംസ് അപേക്ഷ തള്ളിയത്.
അർജുൻ ആയങ്കിയെ നാല് ദിവസം കസ്റ്റഡയിൽ വേണമെന്നാവശ്യപ്പെട്ടായിരുന്നു കസ്റ്റംസ് അപേക്ഷ സമർപ്പിച്ചത്. അർജുൻ ആയങ്കിയെയും മുഹമ്മദ് ഷാഫിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.
ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെയും അർജുൻ ആയങ്കിയുടെയും വീട്ടിൽ നിന്ന് നിർണ്ണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. മുദ്രവെച്ച കവറിൽ കോടതിക്ക് തെളിവുകൾ കൈമാറാമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.
Story Highlights: Karipur Gold Smuggling Case: Arjun Ayanki ,Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here