വിസ്മയ കേസ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന കിരണിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
വിസ്മയ കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്ത്രീധനപീഡനമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി ഹര്‍ജിയില്‍ പറയുന്നു.കേസിലെ അന്വേഷണം നിര്‍ത്തിവക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അഭിഭാഷകന് ആളൂര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Story Highlights: vismaya case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here