നിക്ഷേപ പദ്ധതികളില്‍ തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ച; കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേക്ക്

തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക് പോകും. തെലങ്കാന സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തില്‍ രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പുറപ്പെടുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പ്രതിനിധി ഇതിനായി ഇന്ന് കൊച്ചിയിലെത്തും.
തങ്ങളുടെ സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ എല്ലാ സഹായങ്ങളും ചെയ്തുനല്‍കാമെന്ന് നേരത്തെ തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു ഇ-മെയില്‍ വഴി സാബു ജേക്കബിനെ അറിയിച്ചിരുന്നു. കേരള സര്‍ക്കാരും കിറ്റെക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് തെലങ്കാന സര്‍ക്കാരുമായി കിറ്റെക്‌സ് കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്.
Story Highlights: kitex group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here