കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയെ വലിച്ചിഴച്ച് കവർച്ചാസംഘം

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ കവർച്ചാ സംഘത്തിന്റെ ആക്രമണം. കൊടുവള്ളിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശി നജ്മുൽ ശൈഖിന് നേരെയാണ് ആക്രമണം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് നജ്മുൽ ശൈഖിനെ ആക്രമിച്ചത്. നജ്മുൽ ശൈഖ് ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് കവർച്ചയ്‌ക്കെത്തിയതായിരുന്നു സംഘം. രണ്ട് പേർ വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറി. ഇതിനിടെ നജ്മുൽ ശൈഖ് ഉണരുകയും സംഘത്തെ പിന്തുടരുകയുമായിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിന് പിന്നാലെ നജ്മുൽ ശൈഖും ഓടി. വാഹനത്തിൽ പിടിവീണെങ്കിലും കവർച്ചക്കാർ ഓടിച്ചു പോകുകയായിരുന്നു. റോഡിൽ ഉരഞ്ഞാണ് നജ്മുൽ ശൈഖിന് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.
Story Highlights: migrant worker, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here