Advertisement

രസികഭാഷണം

July 9, 2021
2 minutes Read

..

സി. ജെ ജിതിൻ/കവിത

കവിയും ബ്ലോഗറുമാണ് ലേഖകൻ

നട്ടെല്ലിൽ വിരിഞ്ഞ പൂക്കൾ ഇനിയും ഉണങ്ങാതിരിക്കിലും
കൈത്തണ്ടയിൽ
കമ്പ് കൊണ്ടു മുറിഞ്ഞവനെ
സമാധാനിപ്പിക്കുന്ന
തിരക്കിലായിരുന്നു ഞാൻ.
മുതുകിൽ വിരിഞ്ഞ
പൂവിൽ ശലഭം
പാറിയ നേരം
ബോധം മുറിഞ്ഞു
പോകെ
മുറിവിൽ ഊതിക്കൊടുത്തവരുടെ
പഴി പതറി തെറിക്കുന്നു
അഴിച്ചെടുക്കുമ്പോൾ
തീർന്നു പോകുന്ന നേരങ്ങളെ
രാത്രികളെന്നും
പകലുകളെന്നും
വിളിച്ചു പോരുന്ന നമ്മൾ
ഈ വക ദേശങ്ങളുടെ ഭൂപടങ്ങളിൽ
പാട്ടില്ലാത്തവരായിപ്പോകുന്നു.
ജനങ്ങൾ
ജിജ്ഞാസാജീവികൾ
തണൽ വീഴുന്നിടം
അവർക്ക് വീടുകൾ
വീടാന്തരങ്ങൾ
കാഴ്ചകളിൽ
പത്തറുപത് താറാവ്
കുഞ്ഞുങ്ങളുമായി
ഒരാൾ വഴിയരികിലൂടെ
നടന്നു പോകുന്നു
വിഷാദങ്ങളുടെ മേൽക്കൂരയിലേക്ക്
ആനന്ദങ്ങളുടെ ഓക്ക് മരവിത്തുകൾ വീണു നിറയുന്നു.
ഇന്ന് ചെയ്യാനിരുന്ന ആത്മഹത്യ ഞാൻ ഇതാ പിന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയാണ്.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights: Readers Blog, Poem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top