Advertisement

സിക വൈറസ് ; ജാഗ്രതാനിർദേശവുമായി തമിഴ്നാട് സർക്കാർ

July 9, 2021
1 minute Read

കേരളത്തിൽ സിക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശവുമായി തമിഴ്നാട് സർക്കാർ. കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്തോട് ചേർന്നുള്ള അതിർത്തികളിൽ പരിശോധന ശ്കതമാക്കാനാണ് നിർദേശം. കന്യാകുമാരി ജില്ലയിലും സർക്കാർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കൂടാതെ ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തും. ഇടറോഡുകളിൽ പരിശോധന ഉറപ്പാക്കാനും ജില്ലാഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകി.

കേരളത്തില്‍ 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story Highlights: Zika Virus Restrictions Tamil nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top