‘കൊവിഡ് അവസാനിച്ചിട്ടില്ല, വിനോദസഞ്ചാരികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം’; ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

കൊവിഡ് പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും വിനോദ സഞ്ചാരികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ. നിരവധി വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.
‘സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ആശങ്കയുണ്ട്. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. അതിനോടൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’ -ജയറാം താക്കൂർ വ്യക്തമാക്കി.
സംസ്ഥാനത്തെ ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വെർച്വൽ മീറ്റിംഗിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദിനംപ്രതി നിരവധി വിനോദ സഞ്ചാരികളാണ് ഹിമാചൽ പ്രദേശിലേക്ക് എത്തുന്നത്.
Story Highlights: Covid Not Over, Himachal Chief Minister Urges Tourists To Follow Norms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here