Advertisement

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ക്വട്ടേഷൻ സംഘത്തെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്

July 10, 2021
1 minute Read

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ക്വട്ടേഷൻ സംഘത്തെ കസ്റ്റംസ് വരുന്ന ആഴ്ച കസ്റ്റഡിയിൽ വാങ്ങും. രിപ്പൂർ സ്വർണക്കടത്ത് കേസിലെ ഇവരുടെ പങ്ക് അറിയുന്നതിന് വേണ്ടിയാണിത്. കോടതി നിർദേശം ഉണ്ടെങ്കിലും അർജുൻ ആയങ്കിയെ ഉടൻ ചോദ്യം ചെയ്യില്ല.

കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിലെ മുഖ്യ സൂത്രധാരനായ കൊടുവള്ളി സ്വദേശി സൂഫിയാനെ കസ്റ്റഡിയിൽ കിട്ടിയാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. അതുകൊണ്ടുതന്നെ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലുള്ള കൊടുവള്ളി, ചെർപ്പുളശ്ശേരി ക്വട്ടേഷൻ സംഘത്തെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അടുത്തയാഴ്ച ഇതുസംബന്ധിച്ചുള്ള അപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ കസ്റ്റംസ് സമർപ്പിക്കും. തിങ്കളാഴ്ച ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്ത ശേഷമാകും ഈ നടപടികളിലേക്ക് കടക്കുക. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ഇവരുടെ പങ്ക് അറിയുന്നതിന് വേണ്ടിയാണിത്. കോടതി നിർദേശം ഉണ്ടെങ്കിലും അർജുൻ ആയങ്കിയെ ഉടൻ ചോദ്യം ചെയ്യില്ല. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം മാത്രം ഇയാളെ ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് കസ്റ്റംസ്.

Story Highlights: karipur gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top