യൂറോ കപ്പ് ഫൈനൽ; സാധ്യത 50ഃ50; വിജയിയെ പ്രവചിക്കാനാവില്ല; ഹാരി കെയ്ന്‍

യൂറോ കപ്പ് ഫൈനലിൽ വിജയികളെ പപ്രവചിക്കാൻ കഴിയില്ലെന്ന് ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ. സെമിയില്‍ ഡെന്മാര്‍ക്കിനെ വീഴ്ത്തി കലാശപ്പോരിൽ ഇറ്റലിക്കെതിരെയാകുമ്പോൾ ഒന്നും പറയാനില്ലെന്ന് ഹാരി കെയ്ന്റെ പ്രതികരണം. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീം എന്ന് പലരും പറഞ്ഞു കഴിഞ്ഞ അസൂറികളെ എളുപ്പം കടക്കാനാകില്ലെന്നും കെയ്ൻ വ്യക്തമാക്കി.
എന്നാലും ഇത്തവണ കിരീടവുമായി മടങ്ങാന്‍ തങ്ങള്‍ക്കാകുമെന്ന് ഹാരി കെയ്ന്‍ പ്രത്യാശ പങ്കുവെക്കുന്നു. ”ഇത് തീര്‍ച്ചയായും 50ഃ50 മത്സരമാണ്. തീര്‍ച്ചയായും ഇറ്റലിയെ നയിച്ച് മികച്ച ചാമ്പ്യൻഷിപ്പ് ചരിത്രം മുന്നിലുണ്ട്. ക്ലബ് തലത്തിലും വലിയ മത്സരങ്ങളും വലിയ ഫൈനലുകളും കളിച്ച് ടീം ഏറെ മുന്നിലാണ്”- കെയ്ൻ പറയുന്നു
നാലുവട്ടം ലോക ചാമ്പ്യന്മാരായ ഇറ്റലി യൂറോയില്‍ 1968 ലാണ് കപ്പുയര്‍ത്തിയത്. ഇത്തവണ പക്ഷേ, ഇരു ടീമുകളും ‘അദൃശ്യ ശക്തികളുടെ സഹായം’ കൂട്ടുവിളിച്ചാണ് ഇതുവരെയും മുന്നേറിയിരിക്കുന്നത്. നോക്കൗട്ടില്‍ ഇറ്റലി ആദ്യം ആസ്ട്രിയയെയും പിന്നെ ലോക ഒന്നാം നമ്പറുകളായ ബെല്‍ജിയത്തെയും സെമിയില്‍ സ്പെയിനെയും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഡെന്മാര്‍ക്ക് മാത്രമാണ് പ്രതിരോധിച്ചു നിന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here