ജി സുധാകരന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടിലും പരാമര്‍ശം

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി സുധാകരന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടിലും പരാമര്‍ശം. ആലപ്പുഴ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ജി സുധാകരന് എതിരായ ആരോപണങ്ങള്‍ കമ്മീഷന്‍ വിശദമായി അന്വേഷിക്കും.
അതേസമയം ജി സുധാകരനെതിരെ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ചു. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ ക,മ്മീഷനാണ് ചുമതല. പ്രചാരണത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പാലാ, കല്‍പറ്റ തോല്‍വികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന. സിപിഐഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്.
അതേസമയം അമ്പലപ്പുഴയിലെ പരാതി സംസ്ഥാന കമ്മിറ്റി പരിശോധിക്കുമെന്ന് ആക്ടിംഗ് സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞു. പരിശോധന വ്യക്തിപരമല്ല, പരാതിയുടെ നിജസ്ഥിതിയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: g sudhakaran, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here