ഹര്‍ലീന്റെ ക്യാച്ച് കണ്ട് ഞെട്ടി സച്ചിന്‍; വാക്കുകളില്ലെന്ന് ക്രിക്കറ്റ് ദൈവം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഞെട്ടിച്ച് ഇന്ത്യന്‍ വനിത ടീം താരം ഹര്‍ലീന്‍ ദിയോള്‍. ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തില്‍ ഹര്‍ലീന്റെ ഞെട്ടിക്കുന്ന ഫീല്‍ഡിങ് മികവ് കണ്ടാണ് സച്ചിന്‍ കൈയടിച്ചത്.
ഈ വർഷത്തെ മികച്ച ക്യാച്ച് എന്നാണ് സച്ചിൻ ഇതിനെ വിശേഷിപ്പിക്കുന്നത്. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലെന്നും, അതിമനോഹരം എന്നും സച്ചിൻ ട്വീറ്റ് ചെയ്തു. ഹര്‍ലീന്‍ ദിയോലിന്റെ ഫീൽഡിങ് വിഡിയോയും സച്ചിൻ പങ്കുവെച്ചു.
That was a brilliant catch @imharleenDeol. Definitely the catch of the year for me!pic.twitter.com/pDUcVeOVN8
— Sachin Tendulkar (@sachin_rt) July 10, 2021
27 പന്തില്‍ 43 റണ്‍സെടുത്ത ഇംഗ്ലണ്ട് താരം എമി ജോനസിനെ പുറത്താക്കാനാണ് ബൗണ്ടറി ലൈനില്‍ ഹര്‍ലീന്‍ അവിസ്മരണീയ പ്രകടനം നടത്തിയത്. ശിഖ പാണ്ഡെയുടെ ഓവറിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.
ഹര്‍ലീന്‍ ദിയോളിന്റെ മനോഹര ക്യാച്ച് കണ്ട മത്സരത്തില്‍ പക്ഷേ ഇന്ത്യ തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിത ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. എന്നാല്‍, ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 54 റണ്‍സെടുത്ത് നില്‍ക്കെ മഴ പെയ്യുകയായിരുന്നു. പിന്നീട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here