നൂറ്റിപ്പത്താം വയസിലും വൈക്കോൽ കൊണ്ട് ചെരുപ്പ് നിർമാണം; പഴമയെ കൈവിടാതെ അബ്ദുൽ സമദ് ഗാനി

വടക്കൻ കശ്മീരിലെ കെഹ്നുസ ഗ്രാമത്തിലെ അബ്ദുൽ സമദ് ഗാനിക്ക് പ്രായം 110 കഴിഞ്ഞെങ്കിലും പ്രായം അദ്ദേഹത്തെ തളർത്തിയിട്ടില്ല. പഴമയെ കൈവിടാതെ വൈക്കോൽ കൊണ്ട് ചെരുപ്പുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് അദ്ദേഹം. കശ്മീരിലെ പുൽഹൂർ എന്നറിയപ്പെടുന്ന ചെരുപ്പുകളാണ് അബ്ദുൽ സമദ് ഗാനി നിർമ്മിക്കുന്നത്.
പുരാതന കാലത്ത് ആളുകൾ ധരിച്ചിരുന്നത് ഇത്തരത്തിലുള്ള വൈക്കോൽ ചെരുപ്പുകളായിരുന്നു. സ്വന്തം ആവശ്യത്തിനും, ഈ കലയെ സജീവമായി നില നിർത്താനുമാണ് അദ്ദേഹം വൈക്കോൽ ചെരുപ്പുകൾ നിർമ്മിക്കുന്നത്. പുതിയ കാലത്തും വൈക്കോൽ ചെരുപ്പ് നിർമാണത്തെ സജീവമായി നില നിർത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ലെതറിൻ്റേയും മറ്റും പാദരക്ഷകൾ വാങ്ങാനോ ഉപയോഗിക്കാനോ ആർക്കും കഴിയാതിരുന്ന പുരാതന കശ്മീരിനെക്കുറിച്ച് നമ്മുടെ യുവതലമുറയ്ക്ക് അറിയാൻ കഴിയുന്ന തരത്തിൽ ഈ കലയെ സജീവമായി നിലനിർത്തുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് അബ്ദുൾ സമദ് ഗാനി പറഞ്ഞു. ഈ ചെരുപ്പുകൾ പരിസ്ഥിതി സൗഹൃദവും വളരെ ഭാരം കുറഞ്ഞതുമാണെന്ന് അബ്ദുൾ സമദ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here