കണ്ണ് നിറഞ്ഞ് നെയ്മർ; വാരിപ്പുണർന്ന് മെസ്സി; കളിക്കളത്തിൽ വികാരനിർഭര മുഹൂർത്തം; വിഡിയോ

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ഹൃദയങ്ങൾ രണ്ടായി പിരിഞ്ഞിരുന്ന സമയമായിരുന്നു കടന്ന് പോയത്. കോപ്പ അമേരിക്ക ഫൈനൽ ആരംഭിച്ചപ്പോൾ മഞ്ഞയും, നീലയും നിറങ്ങളിലേക്ക് ലോകം പക്ഷം ചേർന്നുവെങ്കിലും മെസി തന്റെ കരിയറിലെ ആദ്യ രാജ്യാന്തര കിരീടം നേടിയപ്പോൾ ആ സന്തോഷത്തിൽ ടീം ആവേശം മറന്ന് സന്തോഷിച്ചവരാണ് കളിപ്രേമികൾ. മെസി കപ്പ് ഉയർത്തിയപ്പോൾ, ടീം വൈര്യം മാറ്റിനിർത്തി അവർ പരസ്പരം വാരിപ്പുണർന്നു. അത് തന്നെയാണ് സ്‌പോർട്ടസിന്റെ സൗന്ദര്യവും. സമാന ദൃശ്യം തന്നെയാണ് മാരക്കാനയിലെ ഗ്രൗണ്ടിലും ലോകം കണ്ടത്. ബ്രസീലിനെ കൈവിട്ട് മാരക്കാന അർജന്റീനയുടെ വിജയത്തിന് വഴിയൊരുക്കിയപ്പോൾ നിറകണ്ണുകളോടെ നിന്ന നെയ്മറിനെ വാരിപ്പുണരുന്ന മെസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവർക്ക് ചുറ്റും ക്യാമറയുടെ ഫ്‌ളാഷുകൾ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂർത്തമായിരുന്നു കോപ്പയുടെ അവസാന നിമിഷം.
വിഡിയോ :
Nothing but respect between Messi and Neymar ?
— FOX Soccer (@FOXSoccer) July 11, 2021
They share a long hug after the Copa America Final pic.twitter.com/7dudMVsF5l
1993 ന് ശേഷം അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത് ഇതാദ്യമാണ്. റെക്കോർഡുകളും കിരീടങ്ങളും ഏറെയുണ്ടെങ്കിലും മെസിയുടെ കായിക ജീവിതത്തിലെ ആദ്യ രാജ്യാന്തര കിരീടമാണ് ഇത്.
Story Highlights: messi neymar long hug after copa america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here