ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകൾ; ശ്രദ്ധേയമായി ‘തേൻമിഠായി’

ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ‘തേൻമിഠായി’ എന്ന വിഡിയോ ആൽബം ശ്രദ്ധേയമാകുന്നു. കവിതാ രൂപത്തിലാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ബാല്യകാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് വിഡിയോ.
കടലാസ് തോണിയും ഓലപ്പന്തും ചേമ്പിലക്കുടയും ഉൾപ്പെടെ ‘തേൻമിഠായി’യിലെ ഓരോ കാഴ്ചകളും ഉണർത്തുന്നത് ഗൃഹാതുരമായ ഓർമകളാണ്. മനോഹരമായ ദൃശ്യവും തനിമ ചോരാത്ത നാട്ടിൻപുറ കാഴ്ചകളുമാണ് പ്രത്യേകത. സാരംഗി വിഷ്വൽ മീഡിയയുടെ ബാനറിൽ ഗിരീഷ് സാരംഗിയാണ് തേൻമിഠായിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രകാശ് വെട്ടിയാറും ഗിരീഷ് സാരംഗിയും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. കൃഷ്ണനുണ്ണിയാണ് ക്യാമറ. സംഗീതം നൽകിയതും പാടിയതും സുരേഷ് വാസുദേവാണ്. അനൻമയ, തീർത്ഥ, ദ്രുപത്, ഗോഡ്വിൻ, ഗോഡ്സൻ, ശിവഗംഗ, ശിവനന്ദ, ദേവിനന്ദന, നിരഞ്ജന, സംവൃത, തുടങ്ങിയ കുട്ടികളാണ് വിഡിയോ ആൽബത്തിൽ വേഷമിട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here