ഇന്നത്തെ പ്രധാന വാർത്തകൾ (11-07-2021)

കളം നിറഞ്ഞ് റോഡ്രിഗോ ഡി പോൾ; മറക്കാനയിൽ ബ്രസീലിനെ തകർത്ത് അർജന്റീന കോപ്പ ചാമ്പ്യന്മാർ
കോപ്പ അമേരിക്ക അർജൻ്റീനയ്ക്ക്. ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജൻ്റീനയുടെ ജയം. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോൾ നേടിയ ഏഞ്ചൽ ഡി മരിയ ആണ് കളിയിലെ താരം.
കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായി : പൊലീസ്
കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായെന്ന് പൊലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ മൂന്ന് കേസുകൾ മെഡിക്കൽ കോളജ് പൊലീസും ചേവായൂർ പൊലീസും നേരത്തെ രജിസ്റ്റർ ചെയ്തവയാണ്.
കറുകപ്പുത്തൂർ ലഹരി പീഡന കേസിൽ പെൺകുട്ടി വെളിപ്പെടുത്തിയതിനും അപ്പുറത്ത് വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്ന് പെൺകുട്ടിയുടെ അഭിഭാഷകർ ട്വന്റിഫോറിനോട്. ഒരുപാട് ആൺകുട്ടികളും പെൺകുട്ടികളും ഈ ലഹരിമാഫിയയുടെ പിടിയിലാണെന്ന് അഭിഭാഷക പറഞ്ഞു.
Story Highlights: todays news headlines july 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here