സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭിച്ചു

സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭിച്ചു. കൊച്ചിയിൽ 73,850 ഡോസ് വാക്സിനും, കോഴിക്കോട് 51,000 ഡോസ് വാക്സിനും എത്തി. തിരുവനന്തപുരത്തേക്കുള്ള 64,500 ഡോസ് വാക്സിൻ രാത്രിയോടെ എത്തും.
ഇതോടെ സംസ്ഥാനത്തിനാകെ 1,48,03,930 ഡോസ് വാക്സിനാണ് ലഭിച്ചത്.12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ 13,42,540 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങിയതാണ്.
ഇന്ന്1,171 കേന്ദ്രങ്ങളിലായി2.06 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകുന്നതിനായി’മാതൃകവചം’ എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
Story Highlights: 189350 covishield vaccine dose reached kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here