രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് 20 മരണം; 16 പേര്‍ക്ക് പരുക്ക്

രാജസ്ഥാനില്‍ കോട്ട, ധോല്‍പുര്‍ ജില്ലകളില്‍ ഇടിമിന്നലേറ്റ് 20 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.
കോട്ട, ജയ്പൂര്‍ അടക്കം അഞ്ച് ജില്ലകളിലാണ് ഞായറാഴ്ച ഇടിമിന്നലുണ്ടായത്. അപകടത്തില്‍ പതിനാറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അവധി ആഘോഷത്തിനായി അമീര്‍ കോട്ട സന്ദര്‍ശിക്കനെത്തിയവരാണ് ജയ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് പരുക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ കളകളക്ടര്‍ അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
कोटा, धौलपुर, झालावाड़, जयपुर और बारां में आज आकाशीय बिजली गिरने से हुई जनहानि बेहद दुखद एवं दुर्भाग्यपूर्ण है। प्रभावितों के परिजनों के प्रति मेरी गहरी संवेदनाएं, ईश्वर उन्हें सम्बल प्रदान करें।
— Ashok Gehlot (@ashokgehlot51) July 11, 2021
अधिकारियों को निर्देश दिए हैं कि पीड़ित परिवारों को शीघ्र सहायता उपलब्ध करवाएं।
Story Highlights: lightening in rajasthan, 20 death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here