സരിത്തിന്റെ വെളിപ്പെടുത്തൽ; കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി എഎസ്ജി ഓഫിസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി എഎസ്ജി ഓഫിസ്. നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോർട്ടാണ് നൽകിയത്. കോഫെപോസ തടവുകാരെ മുഴുവൻ ജയിൽ മാറ്റണമെന്ന് എഎസ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കടത്ത് കേസിൽ സരിത്തിന്റെ വെളിപ്പെടുത്തലിൽ എൻഐഎ കോടതി ഇന്ന് വിശദമായ വാദം കേൾക്കാനിരിക്കെയാണ് എഎസ്ജി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. കേസുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോർട്ടിൽ കോഫെപോസ തടവുകാരെ മുഴുവൻ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെടുന്നു. തമിഴ്‌നാട്, കർണാടക ഉൾപ്പെടെ മറ്റൊരു സംസ്ഥാനത്തെ അതീവ സുരക്ഷാ ജയിലിലേക്ക് പ്രതികളെ മാറ്റണം. നിലവിൽ സരിത്തിനുണ്ടായ അനുഭവം റമീസും സ്വപ്നയടക്കമുള്ള മറ്റ് പ്രതികൾക്കും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ കേന്ദ്ര നിർദേശമുണ്ടായാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം സരിത്തിന്റെ ഹർജി പരിഗണിക്കവെ തങ്ങളുടെ ആശങ്ക കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും കേരളാ പൊലീസിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Story Highlights: Gold smuggling, Sarith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here