മെഹുൽ ചോക്സിക്ക് ജാമ്യം അനുവദിച്ച് ഡൊമിനിക്ക ഹൈക്കോടതി

വിവാദ വ്യവസായി മെഹുൽ ചോക്സിക്ക് ജാമ്യം അനുവദിച്ച് ഡൊമിനിക്ക ഹൈക്കോടതി. ചികിത്സക്കായാണ് ചോക്സിക്ക് കോറ്റതി ജാമ്യം അനുവദിച്ചത്. ചികിത്സാവശ്യങ്ങൾക്കായി ആൻ്റിഗ്വയിലേക്ക് പോകണമെന്നായിരുന്നു ചോക്സിയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ചികിത്സാർത്ഥം ആൻ്റിഗ്വയിലേക്ക് പോകാൻ മാത്രമായാണ് ജാമ്യം. സെക്യൂരിറ്റി ആയി 10,000 ഈസ്റ്റേൺ കരീബിയൻ ഡോളറുകൾ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മാസം മെഹുല്‍ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിചിരുന്നു. ജാമ്യം ലഭിച്ചാല്‍ മേഹുല്‍ ചോക്‌സി കടന്നു കളയാന്‍ സാധ്യതയുണ്ട് എന്നതുള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മെഹുല്‍ ചോക്‌സി ഡോമിനിക്ക ഹൈക്കോടതിയെ സമീപിച്ചത്.
ആരോഗ്യ കാരണങ്ങള്‍ കാണിച്ചായിരുന്നു ജാമ്യപേക്ഷ. ജാമ്യം ലഭിച്ചാല്‍ മെഹുല്‍ ചോക്‌സി രാജ്യം വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഉറപ്പുകളൊന്നും ചോക്‌സിക്ക് സമര്‍പ്പിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി വിനാന്റെ അഡ്രിയന്‍-റോബര്‍ട്ട്‌സ് മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ചത്. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പാക്കാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്ര വ്യാപാരിയായ മെഹുല്‍ ചോക്‌സി 2017ല്‍ ഇന്ത്യ വിട്ടത്. തനിക്ക് പൗരത്വമുള്ള കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലേക്കാണ് മെഹുല്‍ ചോക്‌സി രക്ഷപ്പെട്ടത്. സംഭവത്തില്‍ ആന്റിഗ്വ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഡൊമിനിക്കയില്‍ ചോക്‌സി പിടിയിലായത്.
Story Highlights: Dominica HC grants interim bail to Mehul Choksi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here