Advertisement

റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം ചോദിച്ച് സിബി മാത്യൂസ്; സാധ്യമല്ലെന്ന് നമ്പി നാരായണൻ; കോടതിയിൽ നാടകീയ രംഗങ്ങൾ

July 12, 2021
1 minute Read

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വാദത്തിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ.
ചില റിപ്പോർട്ടുകൾ ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിനെതിരെ നമ്പി നാരായണന്റെ അഭിഭാഷകൻ രംഗത്തെത്തി.

റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം അനുവദിക്കരുതെന്ന് നമ്പി നാരായണന് വേണ്ടി അഭിഭാഷകൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. കേസ് വലിച്ചു നീട്ടാനാണ് സിബി മാത്യൂസിന്റെ നീക്കമെന്നും അഭിഭാഷകൻ ആരോപിച്ചു. തുടർന്ന് ഓൺലൈൻ വാദം ഒഴിവാക്കി കേസ് മറ്റന്നാൾ നേരിട്ട് കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ മറിയം റഷീദയുടെയും, ഫൗസിയ ഹസന്റെയും കക്ഷി ചേരൽ അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. ഇരുവരെയും സാക്ഷികളായി ഉൾപ്പെടുത്തിയ കോടതി നാളെ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ കോടതി നിർദേശം നൽകി.

Story Highlights: sibi mathews, ISRO spy case, Nambi narayanan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top