കോഴിക്കോട് അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി മതിൽ പൊളിച്ചതായി പരാതി

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച് കയറി മതിൽ പൊളിച്ചതായി പരാതി. ചേമഞ്ചേരി പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് റോഡിന് സ്ഥലം വിട്ടു നൽകിയ കുടുംബത്തിന്റെ മതിൽ സിപിഐഎം പ്രവർത്തകർ പൊളിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇന്നലെ അർധരാത്രി വീട്ടിൽ അതിക്രമിച്ചെത്തിയായിരുന്നു സംഘത്തിന്റെ ആക്രമണം. മതിൽ പൊളിക്കുന്നത് ചോദ്യം ചെയ്ത വീട്ടിലെ സ്ത്രീകളെ മർദിക്കാൻ മുതിർന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
റോഡ് നിർമാണത്തിനായി പഞ്ചായത്തിന് മൂന്ന് മീറ്റർ സ്ഥലം കുടുംബം വിട്ടു നൽകിയിരുന്നു. ഇതിന് ശേഷമുള്ള സ്ഥലത്താണ് കുടുംബം മതിൽ കെട്ടിയത്. എന്നാൽ ഇത് പഞ്ചായത്തിന്റെ സ്ഥലമാണെന്നും മതിൽ ഇറക്കി കെട്ടണമെന്നും കാണിച്ച് അധികൃതർ നോട്ടിസ് നൽകി. ഇതിനെതിരെ വീട്ടുകാർ കോടതിയെ സമീപിച്ചിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അതിക്രമിച്ചെത്തിയവർ മതിൽപൊളിച്ചത്.
Story Highlights: Wall, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here