കറിയിൽ ഉപ്പ് കൂടിയാൽ പരിഹരിക്കാൻ 7 വഴികൾ

സ്വാദൂറുന്ന കറികൾ തയാറാക്കിയതിന് ശേഷം ഉപ്പ് കൂടിയാൽ പിന്നെ കറി കഴിക്കാൻ പറ്റാതെയാവും. ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
- ഉപ്പ് കൂടുമ്പോൾ ഒരു നുള്ള് പഞ്ചസാര ചേർത്താൽ രുചി ക്രമീകരിക്കപ്പെടും.
- ഉപ്പ് കൂടിയാൽ അൽപ്പം തേങ്ങാപ്പാൽ ചേർക്കാം.
- ഉപ്പ് കൂടിയെന്ന് തോന്നുമ്പോൾ കുറച്ച് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക.
- ഉപ്പ് കുറയ്ക്കാനുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയിൽ ചേർത്ത് കൊടുക്കുക. കറി തണുത്ത ശേഷം ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാവുന്നതാണ്.
- ഒരു തക്കാളി ചേർത്താലും ഉപ്പ് കുറഞ്ഞ് കിട്ടും.
- സവാള വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുത്താലും ഉപ്പ് കുറഞ്ഞ് കിട്ടും.
- അധികം പുളിയില്ലാത്ത തൈര് ചേർക്കുന്നതും ഫലപ്രദമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here