കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊയിലാണ്ടിയിലാണ് സംഭവം. ഊരള്ളൂർ സ്വദേശി അഷറഫിനെ അഞ്ചംഗ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംസാരമുണ്ടായതായി അഷറഫിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. അഷറഫിന്റെ സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വർണക്കടത്തിൽ അഷറഫ് കാരിയറായി പ്രവർത്തിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണം നൽകാത്തതിന്റെ പേരിലാകാം തട്ടിക്കൊണ്ടുപോകലെന്നും പൊലീസ് കരുതുന്നു.
Story Highlights: Kidnap, Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here