Advertisement

മന്ത്രി കെ.രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ സംഭവം; പൊലീസ് കേസെടുത്തു

July 13, 2021
1 minute Read

പട്ടികജാതി – പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി അഭിജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. മന്ത്രിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ ഓഫിസിലെ ലാൻഡ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭീഷണി. പട്ടിക ജാതി വികസന ഡയറക്ടറേറ്റിലെ ഇ – ഓഫിസ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മോശം കാര്യങ്ങൾ ചെയ്യുന്നത് തടയാൻ തുടങ്ങിയതോടെ ഒരു ഇടനിലക്കാരൻ ഓഫിസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

Story Highlights: Minister K. Radhakrishnan Gets Death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top