വിവർത്തകൻ തോമസ് ക്ലിയറി അന്തരിച്ചു

പ്രശസ്ത വിവർത്തകൻ തോമസ് ക്ലിയറി അന്തരിച്ചു. കാലിഫോർണിയയിലെ ഓക്‌ലൻഡിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. താവോയിസ്ററ്, ബുദ്ധിസ്റ്റ്, പുരാതന ചൈനീസ്, സംസ്‌കൃത പുസ്തകങ്ങളുടെ തർജമയിലൂടെയാണ് ക്ലിയറി പ്രശസ്തനായത്.
ഇരുപതിലേറെ ഭാഷകളിൽ നിന്നുള്ള 80 ഓളം പുസ്തകങ്ങൾ ക്ലിയറി വിവർത്തനം ചെയ്തിട്ടുണ്ട്. പുരാതന പുസ്തകങ്ങളോടായിരുന്നു ക്ലിയറിക്ക് കൂടുതൽ താൽപര്യം ഉണ്ടായിരുന്നത്. നിരവധി പുരാതന ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, ഗ്രീക്ക്, ഐറിഷ്, പുസ്തകങ്ങൾ ക്ലിയറി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പരിഭാഷകളോടൊപ്പം ഈ പുസ്തകങ്ങളിലെ ചരിത്രപരവും ഭാഷാപരവുമായ കാര്യങ്ങൾ വായനക്കാര്‍ക്ക് വിശദീകരിക്കുന്ന കുറിപ്പുകളും ക്ലിയറി ഉള്‍പ്പെടുത്തിയിരുന്നു.
കിഴക്കൻ ഏഷ്യൻ ഭാഷകളിൽ ക്ലിയറി പി.എച്ച്.ഡി. നേടിയിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം കാലിഫോർണിയ സർവകലാശാലയിൽ നിന്ന് നിയമബിരുദവും നേടി. കൗമാര പ്രായത്തിൽ തന്നെ ബുദ്ധ മതത്തോട് ആകൃഷ്ടനായ ക്ലിയറി പതിനെട്ടാം വയസ്സ് മുതൽ വിവർത്തനം ചെയ്യാൻ ആരംഭിച്ചു.
1977 ല്‍ തന്റെ സഹോദരന്‍ ജെ.സി ക്ലിയറിയമായി ചേര്‍ന്നാണ് ആദ്യ പുസ്തകമായ ദ ബ്ലു ക്ലിഫ് റെക്കോര്‍ഡ് തോമസ് ക്ലിയറി പുറത്തിറക്കിയത്. തിരഞ്ഞെടുത്ത സെന്‍ കഥകളുടെ സമാഹാരമായിരുന്നു ഈ പുസ്തകം. 2015 ലാണ് ക്ലിയറിയുടെ അവസാന പുസ്തകം പുറത്തിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here