മുഖ്യമന്ത്രി പ്രതികരിച്ചത് തെരുവ് ഭാഷയില്‍: കെ സുധാകരന്‍

വ്യാപാരികളെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപാരികളുടെ വികാരം ഉള്‍ക്കൊണ്ടില്ല. തെരുവ് ഭാഷയില്‍ ആണ് മുഖ്യമന്ത്രി സംസാരിച്ചത്. കച്ചവടക്കാരുടെത് ജീവിക്കാനുള്ള സമരമാണെന്നും സുധാകരന്‍.
മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വരേണ്ട വാക്കുകള്‍ അല്ല ഇത്. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്ന പഴമൊഴി ശരിവയ്ക്കുന്നതാണിത്. ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്നവരെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനുനയിപ്പിക്കാനും സഹായം എത്തിക്കാനും ബാധ്യതപ്പെട്ട സര്‍ക്കാര്‍ തെരുവ് ഭാഷയില്‍ പ്രതികരിച്ചത് കേരളത്തിന് മുന്നില്‍ ചോദ്യചിഹ്നമാണ്. മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകള്‍ അല്ല ഇതെന്നും കെ സുധാകരന്‍ പറഞ്ഞു. മയപ്പെടുത്തുന്ന പെരുമാറ്റമെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണം. കോണ്‍ഗ്രസ് വ്യാപാരികള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Story Highlights: k sudhakaran, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here