Advertisement

കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

July 14, 2021
1 minute Read

കൊടകര കുഴൽപ്പണ കേസിൽ മൊഴി നൽകാൻ കെ സുരേന്ദ്രൻ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരായി. പൊലീസ് ക്ലബ്ബിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. ചോദ്യം ചെയ്യൽ ആരംഭിച്ചു കഴിഞ്ഞു. തൃശൂർ പൊലീസ് ക്ലബ്ബിൽ സുരേന്ദ്രനൊപ്പം തൃശൂർ ബിജെപി നേതാക്കളുമുണ്ട്.

ചോദ്യം ചെയ്യൽ പാർട്ടിയെ അപമാനിക്കാനുള്ള ഗൂഢനീക്കമാണ്. പരാതിക്കാരന്റെ ഫോൺ വിളി പരിശോധിച്ച് ചോദ്യം ചെയ്യുന്നത് അപൂർവമാണെന്നും വടകരയിലേത് കള്ളപ്പണക്കേസല്ല കവർച്ചാക്കേസ് മാത്രമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. കൊടകര കേസിൽ പിടിച്ചെടുത്ത പണം ബിജെപിയുടെതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്‌.

Story Highlights: Kodakara Black Money Case; K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top