ദി ഹണ്ട്രഡിൽ നിന്ന് കൂടുതൽ താരങ്ങൾ പിന്മാറുന്നു; റസലും പൊള്ളാർഡും കളിക്കില്ല

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിൽ നിന്ന് കൂടുതൽ താരങ്ങൾ പിന്മാറുന്നു. വെസ്റ്റ് ഇൻഡീസ് സൂപ്പർ താരങ്ങളായ ആന്ദ്രേ റസലും കീറോൺ പൊള്ളാർഡുമാണ് ഏറ്റവും അവസാനമായി ദി ഹണ്ട്രഡിൽ നിന്ന് പിന്മാറിയത്. റസൽ സതേൺ ബ്രേവിൻ്റെ താരവും പൊള്ളാർഡ് വെൽഷ് ഫയർ താരവുമായിരുന്നു. ഇരുവർക്കും പകരമായി യഥാക്രമം കോളിൻ ഡി ഗ്രാൻഡ്‌ഹോം, ഗ്ലെൻ ഫിലിപ്സ് എന്നിവരെ ഫ്രാഞ്ചൈസികൾ ടീമിലെത്തിച്ചിട്ടുണ്ട്.
സാധാരണ ക്രിക്കറ്റ് മത്സരങ്ങളിലെ ഓവറുകൾ എന്ന സങ്കല്പം ദി ഹണ്ട്രഡിൽ ഇല്ല എന്നതാണ് സുപ്രധാനമായ മാറ്റം. ഇതോടൊപ്പം മറ്റ് ചില നിബന്ധനകൾ കൂടി ഉണ്ട്.
ഒരു ഇന്നിംഗ്സിൽ പരമാവധി എറിയുക 100 പന്തുകളാണ്. ഓവറുകൾ ഇല്ല. പകരം, പന്തുകൾ മാത്രമാണ് ഉള്ളത്. അഞ്ച് പന്തുകൾ എറിഞ്ഞ് കഴിയുമ്പോൾ അമ്പയർ ‘ഫൈവ്’ വിളിക്കുകയും ഒരു വെള്ള കാർഡ് ഉയർത്തിപ്പിടിക്കുകയും ചെയ്യും. അഞ്ച് പന്തുകളുടെ രണ്ട് സെറ്റുകൾ ഒരു എൻഡിൽ നിന്ന് എറിയാം. വേണമെങ്കിൽ ഒരു ബൗളർക്ക് തന്നെ ഈ 10 പന്തുകൾ തുടർച്ചയായി എറിയാം. ഒരു ബൗളർക്ക് പരമാവധി എറിയാനാവുന്നത് 20 പന്തുകളാണ്.
ലിംഗനിക്ഷ്പക്ഷതയ്ക്കായി ബാറ്റ്സ്മാൻ എന്നതിനു പകരം പുരുഷ-വനിതാ ടീമുകളിലെ താരങ്ങൾ ബാറ്റർ എന്നാണ് അറിയപ്പെടുക. ഫീൽഡർ പിടിച്ച് ബാറ്റർ പുറത്താവുന്ന ഘട്ടങ്ങളിൽ ക്രോസ് ചെയ്താലും ബാറ്റ് ചെയ്യുക പുതിയ ബാറ്റർ ആയിരിക്കും. നോ ബോളുകൾക്ക് രണ്ട് റൺസ് വീതം ലഭിക്കും.
Story Highlights: Pollard and Russell to miss The Hundred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here