ആം ആദ്മി പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് കൂടുതല്‍ സൂചനകള്‍ നല്‍കി നവജ്യോത് സിംഗ് സിദ്ദു. ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ച് സിദ്ദു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെ ഭിന്നത കൂടുതല്‍ വെളിവായി. സിദ്ദു പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ഇതോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
പഞ്ചാബിന് വേണ്ടി ആരാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മിക്ക് അറിയാമെന്നാണ് സിദ്ദു അവകാശപ്പെടുന്നത്. സംസ്ഥാനത്തിനു വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനവും കാഴ്ചപ്പാടും എന്നും അംഗീകരിച്ചിട്ടുള്ളത് ആംആദ്മിയാണ്. വൈദ്യുതി പ്രതിസന്ധി അടക്കമുള്ള പഞ്ചാബിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ താന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഈ ആശയമാണ് ആം ആദ്മി ഇപ്പോള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ട് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള സ്വര ചേര്‍ച്ച ഇല്ലായ്മ കൂടുതല്‍ വെളിവായിരിക്കുകയാണ്.
അതേസമയം കോണ്‍ഗ്രസില്‍ ഭിന്നത ഇല്ലെന്നും ശുഭകരമായ വാര്‍ത്ത ഉടന്‍ വരുമെന്നും ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ഹരീഷ് രാവത്ത് അവകാശപ്പെടുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലാണ് സിദ്ദുവിന്റെ കണ്ണ്. അമരീന്ദര്‍ സിംഗിന്റെ പ്രിന്‍സിപ്പള്‍ അഡൈ്വസര്‍ പ്രശാന്ത് കിഷോര്‍ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും കണ്ടതോടെ അഭ്യൂഹങ്ങള്‍ക്ക് മറ്റൊരു മാനം വന്നുചേര്‍ന്നിരിക്കുകയാണ്.
Story Highlights: aam admi party, navjot singh sidhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here