Advertisement

ഡൽഹിയിൽ ദേവാലയം പൊളിച്ച സംഭവം; അരവിന്ദ് കെജ്‌രിവാളിന് കത്തയച്ച് മുഖ്യമന്ത്രി

July 14, 2021
1 minute Read

ഡൽഹിയിൽ ദേവാലയം പൊളിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. വിശ്വാസികളുടെ ആശങ്ക പരിഹരിക്കണം. ദേവാലയം പൊളിച്ച നടപടി ഏകപക്ഷീയമാണെന്നും സംഭവം ഞെട്ടിപ്പിക്കുന്നതെന്നും കത്തിൽ പറയുന്നു.

അതേസമയം ,ഡൽഹിയിലെ സിറോ മലബാ‍ർ സഭയുടെ പള്ളി അധിക്യതർ പൊളിച്ചു നീക്കിയ നടപടിയിൽ സർക്കാരിന് പങ്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

പള്ളി പ്രതിനിധികൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികൾ പറഞ്ഞിരുന്നു.

Story Highlights: Syro Malabar Church Delhi, Pinarayi Vijayan, Aravind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top